Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Xi Jinping

ചൈനയ്ക്കും ആയുധം വിൽക്കാൻ തയാറെന്ന് ട്രംപ്; വാഗ്ദാനം ഷിയുടെ വൈറ്റ് ഹൗസ് സന്ദർശനത്തിൽ

വാഷിംഗ്ടൺ ഡിസി:  മുഖ്യശത്രുവായ ചൈനയ്ക്ക് ആയുധം വിൽക്കാൻ അമേരിക്ക തയാറാണെന്ന് പ്രസിഡന്‍റ് ട്രംപ്. കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് സന്ദർശിച്ച ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗിനോടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ചൈനയിലെ യുഎസ് അംബാസഡർ ഡേവിഡ് പെർഡ്യു ഒരഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. തായ്‌വാനെക്കുറിച്ചുള്ള സംസാരത്തിനിടെയാണ് ചൈനയ്ക്കും ആയുധം നല്കാൻ തയാറാണെന്ന് ട്രംപ് പറഞ്ഞത്.

അമേരിക്ക ലോകത്തെല്ലായിടത്തും ആയുധം വിൽക്കുന്നുണ്ടെന്നും ഏതെങ്കിലുമൊരു ഘട്ടത്തിൽ അമേരിക്കൻ ആയുധം വാങ്ങാൻ ചൈനയ്ക്കു താത്പര്യമുണ്ടോയെന്നും ഷിയോട് ട്രംപ് ചോദിച്ചുവെന്നാണ് അംബാസഡർ പെർഡ്യൂ പറഞ്ഞത്. തായ്‌വാൻ വിഷയത്തിൽ അമേരിക്കൻ നിലപാടിൽ മാറ്റമില്ലെന്നും പെർഡ്യൂ കൂട്ടിച്ചേർത്തു.

ജനാധിപത്യഭരണകൂടം നിലവിലുള്ള തായ്‌വാനെ വിഘടിത പ്രവിശ്യയായിട്ടാണ് ചൈന പരിഗണിക്കുന്നത്. ബലം പ്രയോഗിച്ചും തായ്‌വാനെ പിടിച്ചെടുക്കുമെന്നുള്ളത് ചൈനയുടെ ഔദ്യോഗിക നയമാണ്. അതേസമയം തായ്‌വാന്‍റെ സംരക്ഷണത്തിന് ആയുധം നല്കാൻ നിർദേശിക്കുന്ന നിയമം അമേരിക്കൻ പാർലമെന്‍റ് പാസാക്കിയിട്ടുണ്ട്. പ്രസിഡന്‍റ് ട്രംപിന്‍റെ കാലത്താണ് അമേരിക്ക തായ്‌വാന് ഏറ്റവും കൂടുതൽ ആയുധം വിറ്റിട്ടുള്ളത്.

അമേരിക്കയുമായുള്ള ബന്ധത്തിലെ ഏറ്റവും വലിയ കല്ലുകടി തായ്‌വാനാണെന്ന് ചൈന കരുതുന്നു. തായ്‌വാൻ വിഷത്തിൽ ഇടപെടുന്പോൾ ജാഗ്രത കാട്ടണമെന്ന് ഷി വൈറ്റ്ഹൗസ് സന്ദർശനത്തിനിടെ ട്രംപിനോട് പറഞ്ഞുവെന്നാണ് റിപ്പോർട്ട്.

International

ഏഴു വർഷത്തിനുശേഷം ഷി ഇന്ത്യയിലേക്ക്; സെപ്റ്റംബറിലെ ബ്രിക്സ് ഉച്ചകോടിക്കെത്തുന്ന ചൈനീസ് പ്രസിഡന്‍റിനൊപ്പം 400 അംഗ പ്രതിനിധി സംഘം

 ബെയ്ജിംഗ്: അടുത്ത മാസത്തെ ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗ് ഇന്ത്യയിലെത്തിയേക്കും.

സെപ്റ്റംബർ 12, 13 തീയതികളിലാണ് ഉച്ചകോടി. ഷിയ്ക്കൊപ്പം 400 അംഗ പ്രതിനിധി സംഘവും ഉണ്ടാകുമെന്ന് ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

സന്ദർശനവുമായി ബന്ധപ്പെട്ട് ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതിന്‍റെയും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിന്‍റെയും തിരക്കിലാണ് ചൈനീസ് അധികൃതരെന്ന് റിപ്പോർട്ടിൽ പറയുന്നു.

2020ലെ ഗാൽവൻ അതിർത്തി സംഘർഷത്തെത്തുടർന്ന് വഷളായ ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടാൻ ഷിയുടെ സന്ദർശനം വഴിയൊരുക്കിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം ഷാംഗ്ഹായ് സഹകരണ ഉച്ചകോടിക്കായി ചൈന സന്ദർശിച്ചിരുന്നു. മോദിയുടെ ചൈനാ സന്ദർശനവും ഏഴുവർഷത്തിനു ശേഷമായിരുന്നു.

അതേസമയം, ഷിയുടെ ഇന്ത്യാ സന്ദർശന പദ്ധതി സ്ഥിരീകരിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ല എന്നായിരുന്നു മന്ത്രാലയത്തിന്‍റെ പ്രതികരണം. കഴിഞ്ഞ വർഷം ബ്രസീലിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഷി പങ്കെടുത്തില്ല.

ഷി ഇതിനു മുന്പ് ഇന്ത്യ സന്ദർശിച്ചത് 2019 ഒക്‌ടോബറിലായിരുന്നു. ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിക്കെത്തിയ ഷി തമിഴ്നാട്ടിലെ മഹാബലിപുരത്ത് മോദിയുമായി കൂടിക്കാഴ്ച നടത്തി. അന്ന് ഇരുന്നൂറംഗ പ്രതിനിധി സംഘമാണ് ഷിയ്ക്കൊപ്പം ഉണ്ടായിരുന്നത്.

ഇതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈന സന്ദർശിക്കുന്നുണ്ട്. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതിർത്തിത്തർക്കമായിരിക്കും വിഷയമെന്ന് സൂചനയുണ്ട്.

 

International

ഉത്തരകൊറിയയിൽനിന്ന് ഷി മടങ്ങി

ബെ​​​യ്ജിം​​​ഗ്: ​​​ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി മ​​​ട​​​ങ്ങി.

ഷി​​​യും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ന്നും ത​​​മ്മി​​​ലു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ വി​​​ക​​​സ​​​നം ല​​​ക്ഷ്യ​​​മാ​​​ക്കി ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ചൈ​​​നീ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. രാ​​​ഷ്‌​​​ട്രീ​​യ, സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കും സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​മെ​​​ന്നു കിം ​​​സ​​​മ്മ​​​തി​​​ച്ചു.

ദ്വി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ കി​​​മ്മു​​​മാ​​​യി ചേ​​​ർ​​​ന്ന് ഷി ​​​മ​​​രം ന​​​ടു​​​ക​​​യും സി​​​നോ-​​​കൊ​​​റി​​​യ സൗ​​​ഹൃ​​​ദ ട​​​വ​​​ർ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്തു.

International

ഷി ചിൻപിംഗ് ഉത്തരകൊറിയയിൽ; കിം ജോംഗ് ഉന്നുമായി നിർണായക ചർച്ചകൾ

സോ​​​ൾ: ചൈ​​​ന​​​യും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി സ​​​ഹ​​​ക​​​ര​​​ണം കൂ​​​ടു​​​ത​​​ൽ ദൃ​​​ഢ​​​മാ​​​ക്കാ​​​ൻ ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്െ ഷി ​​​ചി​​ൻ​​​പിം​​ഗും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി കിം ​​​ജോം​​ഗ് ഉ​​​ന്നും ത​​​മ്മി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ മേ​​​ൽ ചൈ​​​ന​​​യ്ക്കു​​​ള്ള സ​​​വി​​​ശേ​​​ഷ സ്വാ​​​ധീ​​​നം വീ​​​ണ്ടും ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം കൂ​​​ടു​​​ത​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ഹ​​​ക​​​ര​​​ണം സ്ഥാ​​​പി​​​ക്കാ​​​നും സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ലൂ​​​ടെ ഷി ​​​ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.

ഉ​​​ത്ത​രകൊ​​​റി​​​യ​​​യി​​​ലെ പ്യോം​​ഗ്യാം​​ഗ് അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ ഷി ​​യെ​​​യും ഭാ​​​ര്യ പെം​​ഗ് ലി​​​യു​​​വാ​​​നെ​​​യും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി കിം ​​​ജോം​​ഗ് ഉ​​​ന്നും ഭാ​​​ര്യ റി ​​​സോ​​​ൾ ജു​​​വും നേ​​​രി​​​ട്ടെ​​​ത്തി​​​യാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​ത്.

ഏ​​​ഴു​​​വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ഷി ​​​ചി​​​ൻ​​​പിം​​ഗും കിം ​​​ജോം​​ഗും ത​​​മ്മി​​​ൽ നി​​​ർ​​​ണാ​​​യ​​​ക ക​​​രാ​​​റു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച​​​ന​​​ട​​​ത്തും.

ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ഭി​​​ന്ന​​​ത​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ത​​​ങ്ങ​​​ളു​​​ടെ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത സ​​​ഖ്യം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നാ​​​ണ് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും ശ്ര​​​മം. വ്യാ​​​പാ​​​രം, കൃ​​​ഷി, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ഹ​​​ക​​​ര​​​ണം വി​​​പു​​ലീ​​​ക​​​രി​​​ക്കാ​​​ൻ ഷി ​​​താ​​​ൽ​​​പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​താ​​​യി ചൈ​​​ന​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക മാ​​​ധ്യ​​​മ​​​മാ​​​യ സി​​​സി​​​ടി​​​വി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു.

ത​ന്ത്ര​പ്ര​ധാ​ന നീ​ക്ക​ങ്ങ​ളു​മാ​യി ചൈ​ന

കൊ​​​റി​​​യ​​​ൻ ഉ​​​പ​​​ദ്വീ​​​പി​​​ൽ ചൈ​​​ന​​​യ്ക്കു​​​ള്ള സ്വാ​​​ധീ​​​ന​​​വും വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ഏ​​​ഷ്യ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ ത​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​പ​​​ര​​​മാ​​​യ പ​​​ങ്കും അ​​​മേ​​​രി​​​ക്ക​​​യ്ക്കു മു​​​ന്നി​​ൽ തെ​​​ളി​​​യി​​​ക്കാ​​​ൻ ഈ ​​​യാ​​​ത്ര​​​യി​​​ലൂ​​​ടെ ചൈ​​​ന ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.

ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​റി​​​ൽ മോ​​​സ്‌​​​കോ​​​യി​​​ൽ വെ​​​ച്ചാ​​​ണ് ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ത​​​മ്മി​​​ൽ അ​​​വ​​​സാ​​​ന​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ സാ​​​മ്പ​​​ത്തി​​​ക ന​​​യ​​​ത​​​ന്ത്ര​​​പ​​​ങ്കാ​​​ളി​​​യാ​​​ണ് ചൈ​​​ന.

International

ഷി ​ജി​ൻ​പിം​ഗും പു​ടി​നും ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും, ഉ​റ്റു​നോ​ക്കി ലോ​കം

ബെ​യ്ജിം​ഗ്: ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നും ത​മ്മി​ൽ ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

ആ​ഗോ​ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ര​സ്പ​ര വി​ശ്വാ​സ​വും ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ങ്കാ​ളി​ത്ത​വും കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കാ​ൻ ഈ ​സൗ​ഹൃ​ദ കൂ​ടി​ക്കാ​ഴ്ച സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ചൈ​ന സ​ന്ദ​ർ​ശ​ന​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​കൂ​ടി​ക്കാ​ഴ്ച​യും അ​തി​ലു​ണ്ടാ​കു​ന്ന തീ​രു​മാ​ന​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ അ​തീ​വ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​യി​രി​ക്കും വി​ല​യി​രു​ത്ത​പ്പെ​ടു​ക.

അ​മേ​രി​ക്ക​യു​മാ​യു​ള്ള ചൈ​ന​യു​ടെ ച​ർ​ച്ച​ക​ൾ​ക്ക് പി​ന്നാ​ലെ റ​ഷ്യ​യു​മാ​യി ന​ട​ത്തു​ന്ന ഈ ​കൂ​ടി​ക്കാ​ഴ്ച പു​തി​യ സ​ഖ്യ​ങ്ങ​ളു​ടെ സൂ​ച​ന​യാ​ണോ എ​ന്ന് ലോ​കം നി​രീ​ക്ഷി​ക്കു​ന്നു. ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​നം സൃ​ഷ്ടി​ച്ച ന​യ​ത​ന്ത്ര പ്ര​തി​ഫ​ല​ന​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ റ​ഷ്യ-​ചൈ​ന കൂ​ട്ടു​കെ​ട്ടി​ന് സാ​ധി​ക്കു​മോ എ​ന്നാ​ണ് വി​ദ​ഗ്ദ്ധ​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്.

International

പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നു​മി​ല്ല; ട്രം​പ് ചൈ​ന​ വി​ട്ടു

ബെ​​​​യ്ജിം​​​​ഗ്: മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ ചൈ​​​​നാ സ​​​​ന്ദ​​​​ർ​​​​ശ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് വാ​​​​ഷിം​​​​ഗ്ട​​​​ണിലേ​​​​ക്ക് മ​​​​ട​​​​ങ്ങി. ഇ​​​​രു​​ രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ മി​​​​ക​​​​ച്ച വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റു​​​​ക​​​​ൾ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​യെ​​​​ന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. അ​​​​വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​തെ​​​​ന്നു പ​​​​റ​​​​ഞ്ഞ ട്രം​​​​പ്, ക​​​​രാ​​​​റു​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​ല്ല.

വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ, കാ​​​​ർ​​​​ഷി​​കോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, ഇ​​​​ന്ധ​​​​നം തു​​​​ട​​​​ങ്ങി​​​​യ​​​​വ കൂ​​​​ടു​​​​ത​​​​ലാ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്നും വാ​​​​ങ്ങാ​​​​ൻ ചൈ​​​​ന സ​​​​മ്മ​​​​തി​​​​ച്ചി​​​​ട്ടു​​​​ണ്ട്. യു​​​​എ​​​​സ്-​​​​ചൈ​​​​ന വ്യാ​​​​പാ​​​​ര, നി​​​​ക്ഷേ​​​​പ സ​​​​ഹ​​​​ക​​​​ര​​​​ണം ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ട്രം​​​​പ് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗു​​​​മാ​​​​യു​​​​ള്ള വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ബ​​​​ന്ധം ശ​​​​ക്ത​​​​മാ​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. താ​​​​യ്‌​​​​വാ​​​​ൻ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ട്രം​​​​പ് ചൈ​​​​ന​​​​യ്ക്കു വ​​​​ഴ​​​​ങ്ങി​​​​യ​​​​താ​​​​യാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്. താ​​​​യ്‌​​​​വാ​​​​ന് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ വി​​​​ൽ​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കു​​​​മോ​​​​യെ​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​ന്, ഇ​​​​തു​​​​വ​​​​രെ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ട്രം​​​​പി​​​​ന്‍റെ മ​​​​റു​​​​പ​​​​ടി. വി​​​​ല്പ​​ന സം​​​​ബ​​​​ന്ധി​​​​ച്ച് തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും എ​​​​ന്നാ​​​​ൽ തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ക്കു​​​​മെ​​​​ന്നും കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം വി​​​ൽപ​​ന​​​​യ്ക്ക് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​തു​​​​വ​​​​രെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​യി​​​​ട്ടി​​​​ല്ല. താ​​​​യ്‌​​​​വാ​​​​ന്‍റെ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ എ​​​​തി​​​​ർ​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു ഷി ​​​​ത​​​​ന്നോ​​​​ട് പ​​​​റ​​​​ഞ്ഞ​​​​താ​​​​യി ട്രം​​​​പ് അ​​​​റി​​​​യി​​​​ച്ചു. “അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​ന്ന​​​​ത് കേ​​​​ട്ടു. പ​​​​ക്ഷേ, ഒ​​​​രു അ​​​​ഭി​​​​പ്രാ​​​​യ​​​​വും പ​​​​റ​​​​ഞ്ഞി​​​​ല്ല’’ ട്രം​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ട്രം​​​​പു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മെ​​​​ന്നാ​​​​ണു ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. ര​​​​ണ്ട് സാ​​​​മ്പ​​​​ത്തി​​​​ക ശ​​​​ക്തി​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധ​​​​ത്തി​​​​ലെ നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലാ​​​​യി​​​​രു​​​​ന്നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

സു​​​​സ്ഥി​​​​ര​​​​മാ​​​​യ സാ​​​​മ്പ​​​​ത്തി​​​​ക-വ്യാ​​​​പാ​​​​ര ബ​​​​ന്ധ​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ക, വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ പ്രാ​​​​യോ​​​​ഗി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ക, ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ ശ​​​​രി​​​​യാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യി​​​​ൽ പൊ​​​​തുധാ​​​​ര​​​​ണ​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഷി ​​​​കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ഇ​​​റേനിയൻ സം​​​​ഘ​​​​ർ​​​​ഷ​​​​വും ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കും ച​​​​ർ​​​​ച്ച​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി. ഇ​​​​റാ​​​​ന് സൈ​​​​നി​​​​ക ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​ല്ലെ​​​​ന്ന് ഷി ​​​​സ്വ​​​​കാ​​​​ര്യ​​​​മാ​​​​യി ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി ട്രം​​​​പ് പി​​​​ന്നീ​​​​ട് ഫോ​​​​ക്സ് ന്യൂ​​​​സി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞു.
എ​​​​ന്നാ​​​​ൽ ബെ​​​​യ്ജിം​​​​ഗ് ഇ​​​​ത് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. സ​​​​ന്ദ​​​​ർ​​​​ശ​​​​നം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും പ്ര​​​​ധാ​​​​ന​​​​പ്പെ​​​​​​ട്ട വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നി​​​​ലും ക​​​​രാ​​​​ർ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​ല്ല.

International

ട്രം​പ് ചൈ​ന​യി​ൽ

ബെ​​​​യ്ജിം​​​​ഗ്: അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ഉ​​​​ന്ന​​​​ത​​​​ത​​​​ല ഉ​​​​ച്ച​​​​കോ​​​​ടി​​​​യ്ക്കാ​​​​യി ചൈ​​​​ന​​​​യി​​​​ലെ​​​​ത്തി. ബു​​​​ധ​​​​നാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം 7.50ന് ​​​​ബെ​​​​യ്ജിം​​​​ഗ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ ട്രം​​​​പി​​​​ന് ഊ​​​​ഷ്മ​​​​ള സ്വീ​​​​ക​​​​ര​​​​ണ​​​​മാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്. ചൈ​​​​നീ​​​​സ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഹാ​​​​ൻ ഷെം​​​​ഗ്, വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലെ ചൈ​​​​നീ​​​​സ് അം​​​​ബാ​​​​സ​​​​ഡ​​​​ർ സീ ​​​​ഫെം​​ഗ്, വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സ​​​​ഹ​​​​മ​​​​ന്ത്രി മാ ​​​​ഷാ​​​​വോ​​​​സു, ബെ​​​​യ്ജിം​​​​ഗി​​​​ലെ യു​​​​എ​​​​സ് പ്ര​​​​തി​​​​നി​​​​ധി ഡേ​​​​വി​​​​ഡ് പെ​​​​ർ​​​​ഡ്യൂ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്ന് ട്രം​​​​പി​​​​നെ സ്വീ​​​​ക​​​​രി​​​​ച്ചു.

സൈ​​​​നി​​​​ക ഗാ​​​​ർ​​​​ഡ് ഓ​​​​ഫ് ഓ​​​​ണ​​​​റും ന​​​​ൽ​​​​കി. 2017ന് ​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ട്രം​​​​പ് ചൈ​​​​ന സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ന് രാ​​​​വി​​​​ലെ 10ന് ​​​​ബെ​​​​യ്ജിം​​​​ഗി​​​​ൽ ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ജി​​​​ൻ​​​​പിം​​​​ഗു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. ചൈ​​​​ന​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യും ര​​​​ണ്ടു സൂ​​​​പ്പ​​​​ർ പ​​​​വ​​​​റു​​​​ക​​​​ളാ​​​​ണെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ടും​​​​മു​​​​മ്പ് ട്രം​​​​പ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു.

ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സൈ​​​​നി​​​​ക ശ​​​​ക്തി​​​​യാ​​​​ണ് ന​​​​മ്മ​​​​ൾ. മ​​​​റ്റെ​​​​ന്തി​​​​നേ​​​​ക്കാ​​​​ളും വ്യാ​​​​പാ​​​​രം സം​​​​ബ​​​​ന്ധി​​​​ച്ചാ​​​​യി​​​​രി​​​​ക്കും ഷീ​​​​യു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. വൈ​​​​റ്റ്ഹൗ​​​​സി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ടു​​​​ന്നതിനുമു​​​​മ്പു ത​​​​ന്നെ ചൈ​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​നം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ട്രം​​​​പ് ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു.

വ​​​​ർ​​​​ഷാ​​​​വ​​​​സാ​​​​നം ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​മേ​​​​രി​​​​ക്ക സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഇ​​​​റാ​​​​ൻ യു​​​​ദ്ധ​​​​ത്തി​​​​ൽ ത​​​​ള​​​​ർ​​​​ന്നു​​നി​​​​ൽ​​​​ക്കു​​​​ന്ന സ​​​​ന്ദ​​​​ർ​​​​ഭ​​​​ത്തി​​​​ലാ​​​​ണ് ട്രം​​​​പി​​​​ന്‍റെ ചൈ​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​മെ​​​​ന്ന​​​​തും ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്.

താ​​​​യ്‌​​​​വാ​​​​ന് ആ​​​​യു​​​​ധം​​ വി​​​​ൽ​​​​ക്കാ​​​​നു​​​​ള്ള അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ​​​​ദ്ധ​​​​തി ചൈ​​​​ന എ​​​​തി​​​​ർ​​​​ക്കാ​​​​നാ​​​​ണു സാ​​​​ധ്യ​​​​ത. ചൈ​​​​ന സ്വ​​​​ന്തം ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന താ​​​​യ്‌​​​​വാ​​​​ന് ആ​​​​യു​​​​ധം ന​​​​ൽ​​​​കു​​​​ന്ന​​​​ത് ചൈ​​​​ന​​​​യ്ക്ക് താ​​​​ത്​​​​പ​​​​ര്യ​​​​മി​​​​ല്ല.

11 ബി​​​​ല്യ​​​​ൺ യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​ന്‍റെ പ​​​​ദ്ധ​​​​തി ഡി​​​​സം​​​​ബ​​​​റി​​​​ൽ യു​​​​എ​​​​സ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം അം​​​​ഗീ​​​​ക​​​​രി​​​​ച്ചെ​​​​ങ്കി​​​​ലും ഇ​​​​തു​​​​വ​​​​രെ ന​​​​ട​​പ്പാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.

താ​​​​യ്‌​​​​വാ​​​​ൻ വി​​​​ഷ​​​​യം ഷീ​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​മെ​​​​ന്ന് ട്രം​​​​പ് തി​​​​ങ്ക​​​​ളാ​​​​ഴ്ച പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ലോ​​​​ക​​​​ത്തി​​​​ലെ മു​​​​ൻ​​​​നി​​​​ര ചി​​​​പ്പ് നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ താ​​​​യ്‌​​​​വാ​​​​നു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധ​​​​വും അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്.

അ​​​​മേ​​​​രി​​​​ക്ക, ചൈ​​​​ന, റ​​​​ഷ്യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ണ​​​​വാ​​​​യു​​​​ധ​​​​ങ്ങ​​​​ൾ​​​​ക്ക് പ​​​​രി​​​​ധി​​​​നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന ക​​​​രാ​​​​ർ സാ​​​​ക്ഷാ​​​​ത്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും ട്രം​​​​പ് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​താ​​​​യി യു​​​​എ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ലെ മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ പ​​​​റ​​​​ഞ്ഞു. ചൈ​​​​ന​​​​യു​​​​ടെ പ​​​​ക്ക​​​​ൽ 600ല​​​​ധി​​​​കം പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മ​​​​മാ​​​​യ ആ​​​​ണ​​​​വാ​​​​യു​​​​ധ​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ന്നാ​​​​ണ് പെ​​​​ന്‍റ​​​​ഗ​​​​ൺ ക​​​​രു​​​​തു​​​​ന്ന​​​​ത്.

ഇ​​​​ത് കൂ​​​​ടാ​​​​തെ 5,000ത്തി​​​​ല​​​​ധി​​​​കം ആ​​​​ണ​​​​വ​​​​വാ​​​​യു​​​​ധ​​​​ങ്ങ​​ൾ സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യും ക​​​​ണ​​​​ക്കാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. റ​​​​ഷ്യ​​​​യേ​​​​ക്കാ​​​​ളും യു​​​​എ​​​​സി​​​​നേ​​​​ക്കാ​​​​ളും കൂ​​​​ടു​​​​ത​​​​ലാ​​​​ണി​​​​ത്. റ​​​​ഷ്യ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ന്യൂ ​​​​സ്റ്റാ​​​​ർ​​​​ട്ട് ഉ​​​​ട​​​​മ്പ​​​​ടി എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ആ​​​​ണ​​​​വാ​​​​യു​​​​ധ ഉ​​​​ട​​​​മ്പ​​​​ടി ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​രു​​​​ന്നു. ചൈ​​​​ന​​​​യെ​​​​ക്കൂ​​​​ടി ചേ​​​​ർ​​​​ത്ത് പു​​​​തി​​​​യ ക​​​​രാ​​​​ർ ഉ​​​​ണ്ടാ​​​​ക്കാ​​​​നാ​​ണ് ട്രം​​​​പ് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​ത്.

സി​​​​ഇ​​​​ഒ​​​​മാ​​​​ർ, ഇ​​​​ലോ​​​​ൺ മ​​​​സ്ക്, ടിം ​​​​കു​​​​ക്ക്, ലാ​​​​റി ഫി​​​​ങ്ക് തു​​​​ട​​​​ങ്ങി ബി​​​​സി​​​​ന​​​​സ്-​​​​സാ​​​​ങ്കേ​​​​തി​​​​ക രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​ർ, സ​​​​ഹാ​​​​യി​​​​ക​​​​ൾ, കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വ​​​​ൻ​​​​സം​​​​ഘ​​​​വു​​​​മാ​​​​യാണ് ട്രം​​​​പ് ചൈ​​​​ന​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

International

സ്വാതന്ത്ര്യമോഹങ്ങൾ അംഗീകരിക്കില്ല; തായ്‌വാൻ പ്രതിപക്ഷ നേതാവിനോട് ഷി

ബെ​​​യ്ജിം​​​ഗ്: താ​​​യ്‌​​​വാ​​​ന്‍റെ സ്വാ​​​ത​​​ന്ത്ര്യ​​​മോ​​​ഹ​​​ങ്ങ​​​ളെ ചൈ​​​ന അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ്. ചൈ​​​ന​​​യി​​​ലെ​​​ത്തി​​​യ താ​​​യ്‌​​​വാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ കു​​​മിം​​​താ​​​ങ്ങ് പാ​​​ർ​​​ട്ടി നേ​​​താ​​​വ് ചെം​​​ഗ് ലി-​​​വു​​​ന്നു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

താ​​​യ്‌​​​വാ​​​നും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷം ല​​​ഘൂ​​​ക​​​രി​​​ക്കാ​​​നു​​​ള്ള സ​​​മാ​​​ധാ​​​ന ദൗ​​​ത്യം എ​​​ന്ന പേ​​​രി​​​ലാ​​​ണ് ചെം​​​ഗ് ലി-​​​വു​​​ൻ ബെ​​​യ്ജിം​​​ഗ് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. ചൈ​​​നാ​​​ക്കാ​​​രും താ​​​യ്‌​​​വാ​​​ൻ​​​കാ​​​രും ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​ണെ​​​ന്ന് ചെം​​​ഗ് ലി-​​​വു​​​ന്നി​​​നോ​​​ട് ഷി ​​​പ​​​റ​​​ഞ്ഞു.

താ​​​യ്‌​​​വാ​​​ൻ ചൈ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും ഷി ​​​അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. കു​​​ടും​​​ബ​​​ത്ത് സ​​​മാ​​​ധാ​​​ന​​​മു​​​ണ്ടെ​​​ങ്കി​​​ലേ ഐ​​​ശ്വ​​​ര്യ​​​മു​​​ണ്ടാ​​​കൂ. താ​​​യ്‌​​​വാ​​​ന്‍റെ സ്വാതന്ത്ര്യ മോ​​​ഹ​​​ങ്ങ​​​ളാണ് സ​​​മാ​​​ധാ​​​ന​​​സാ​​​ധ്യ​​​ത ഇ​​​ല്ലാ​​​താ​​​ക്കുന്ന​​​ത്. താ​​​യ്‌​​​വാ​​​നെ ചൈ​​​ന​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും ഷി ​​​സം​​​സാ​​​രി​​​ച്ചു.

ചൈ​​​ന​​​യി​​​ലെ ക​​​മ്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണ​​​കൂ​​​ടം ഭീ​​​ഷ​​​ണി​​​യു​​​ടെ ഭാ​​​ഷ ഉ​​​പേ​​​ക്ഷി​​​ച്ച് ജ​​​നാ​​​ധി​​​പ​​​ത്യ താ​​​യ്‌​​​വാ​​​നു​​​മാ​​​യി ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് താ​​​യ്‌​​​വാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ലാ​​​യ് ചിം​​​ഗ്-​​​തെ പ്ര​​​തി​​​ക​​​രി​​​ച്ചു.

ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​ർ നി​ല​വി​ലു​ള്ള താ​യ്‌​വാ​നെ വി​ഘ​ടി​ത പ്ര​വി​ശ്യ​യാ​യി​ട്ടാ​ണ് ചൈ​ന പ​രി​ഗ​ണി​ക്കു​ന്ന​ത്. താ​യ്‌​വാ​ൻ പ്ര​സി​ഡ​ന്‍റ് ലാ​യ് ചിം​ഗ്-​തെ​യെ ചൈ​ന അം​ഗീ​ക​രി​ക്കു​ന്നി​ല്ല. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണെ​ങ്കി​ലും താ​യ്‌​വാ​നെ ചൈ​ന​യോ​ട് കൂ​ട്ടി​ച്ചേ​ർ​ക്ക​ണം എ​ന്ന​താ​ണ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക നി​ല​പാ​ട്.

International

ഷിയുടെ പുസ്തകം കത്തിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് നേപ്പാൾ

കാ​​​ഠ്മ​​​ണ്ഡു: ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് എ​​​ഴു​​​തി​​​യ പു​​​സ്ത​​​കം ചി​​​ത​​​ല​​​രി​​​ച്ചു​​​പോ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ത്തി​​​ച്ചു​​​ക​​​ള​​​ഞ്ഞ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ന​​​ട​​​പ​​​ടി​​​യെ​​​ക്കു​​​റി​​​ച്ച് നേ​​​പ്പാ​​​ൾ സ​​​ർ​​​ക്കാ​​​ർ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ ചൈ​​​നീ​​​സ് എം​​​ബ​​​സി ഉ​​​ത്ക​​​ണ്ഠ പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണി​​​ത്.

ശ​​​നി​​​യാ​​​ഴ്ച കി​​​ഴ​​​ക്ക​​​ൻ നേ​​​പ്പാ​​​ളി​​​ലെ മൊ​​​റാം​​​ഗി​​​ലു​​​ള്ള മ​​​ൻ​​​മോ​​​ഹ​​​ൻ ടെ​​​ക്നി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ഷി​​​യു​​​ടെ പ്ര​​​സം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും ലേ​​​ഖ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സ​​​മാ​​​ഹാ​​​ര​​​മാ​​​യ ‘ദ ​​​ഗ​​​വ​​​ർ​​​ണ​​​ന​​​ൻ​​​സ് ഓ​​​ഫ് ചൈ​​​ന’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ​​​ക​​​ർ​​​പ്പു​​​ക​​​ളാ​​​ണു ക​​​ത്തി​​​ച്ചു​​​ക​​​ള​​​ഞ്ഞ​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി അ​​​ഞ്ചം​​​ഗ സ​​​മി​​​തി​​​യെ നി​​​യ​​​മി​​​ച്ച​​​താ​​​യി നേ​​​പ്പാ​​​ളി സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.

മു​​​റി വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ക​​​ണ്ടെ​​​ത്തി​​​യ ചി​​​ത​​​ല​​​രി​​​ച്ച പ​​​ഴ​​​യ പേ​​​പ്പ‌​​​റു​​​ക​​​ളും ബു​​​ക്കു​​​ക​​​ളും ക​​​ത്തി​​​ച്ചു​​​ക​​​ള​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ സു​​​ബാ​​​ഷ് ശ്രീ ​​​പൊ​​​ഖ്റി​​യാ​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. സു​​​ഹൃ​​​ദ്‌​​​രാ​​​ജ്യ​​​മാ​​​യ ചൈ​​​ന​​​യു​​​ടെ വി​​​കാ​​​ര​​​ങ്ങ​​​ളെ വ്ര​​​ണ​​​പ്പെ​​​ടു​​​ത്താ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

International

ഷിയെ കാണാൻ മെർസും

ബെ​യ്ജിം​ഗ്: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ക് മെ​ർ​സ് ചൈ​ന സ​ന്ദ​ർ​ശി​ക്കു​ന്നു. ചൈ​ന​യു​മാ​യി വാ​ണി​ജ്യ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്ത​ലാ​ണു ല​ക്ഷ്യം. യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പ് ആ​ഗോ​ള വാ​ണി​ജ്യ​യു​ദ്ധ​ത്തി​നു തു​ട​ക്ക​മി​ട്ട​ശേ​ഷം ചൈ​ന​യി​ലെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ പാ​ശ്ചാ​ത്യ നേ​താ​വ് മെ​ർ​സ്.

ഇ​ന്ന​ലെ അ​ദ്ദേ​ഹം ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ്, പ്ര​ധാ​ന​മ​ന്ത്രി ലി ​ക്വി​യാം​ഗ് എ​ന്നി​വ​രു​മാ​യി വെ​വ്വേ​റെ കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി.

ചൈ​ന​യു​മാ​യു​ള്ള സാ​ന്പ​ത്തി​ക സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ ജ​ർ​മ​നി ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ലി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ മെ​ർ​സ് പ​റ​ഞ്ഞു. ഇ​പ്പോ​ഴ​ത്തെ ബ​ന്ധ​ത്തി​ൽ ചൈ​ന​യ്ക്കാ​ണു മേ​ൽ​ക്കൈ എ​ന്ന സൂ​ച​ന​യും മെ​ർ​സ് ന​ല്കി. വ്യാ​പാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ലി ​ക്വി​യാം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ചെ​റു​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കാ​യി​ക​മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു ക​രാ​റു​ക​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഒ​പ്പു​വ​യ്ക്ക​പ്പെ​ട്ടെ​ങ്കി​ലും വാ​ണി​ജ്യ​വി​ഷ​യ​ങ്ങ​ളി​ൽ സു​പ്ര​ധാ​ന ധാ​ര​ണ​ക​ൾ ഉ​ണ്ടാ​യി​ല്ല. ഫോ​ക്സ്‌​വാ​ഗ​ൺ, ബി​എം​ഡ​ബ്ല്യു തു​ട​ങ്ങി 30 ജ​ർ​മ​ൻ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ മെ​ർ​സി​നെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​യ​ർ സ്റ്റാ​ർ​മ​ർ, ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി എ​ന്നി​വ​ർ ക​ഴി​ഞ്ഞ​മാ​സം ചൈ​ന​യി​ലെ​ത്തി പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ഇ​റ​ക്കു​മ​തി ചു​ങ്കം കു​റ​യ്ക്കു​ന്ന​ത​ട​ക്ക​മു​ള്ള ധാ​ര​ണ​ക​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു.

International

സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി ചൈന

ബെ​​​​​ജിം​​​​​ഗ്: ചൈ​​​​​നീ​​​​​സ് സൈ​​​​​ന്യ​​​​​ത്തി​​​​​ലെ മൂ​​​​​ന്നു സു​​​​​പ്ര​​​​​ധാ​​​​​ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ പു​​​​​റ​​​​​ത്താ​​​​​ക്കി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഷി ​​​​​ജി​​​​​ന്‍പിം​​​ഗ്.

സൈ​​​​​നി​​​​​ക വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളും ഡ്രോ​​​​​ണു​​​​​ക​​​​​ളും നി​​​​​ര്‍മി​​​​​ക്കു​​​​​ന്ന ഏ​​​​​വി​​​​​യേ​​​​​ഷ​​​​​ന്‍ ഇ​​​​​ന്‍ഡ​​​​​സ്ട്രി കോ​​​​​ര്‍പ്പ് ഓ​​​​​ഫ് ചൈ​​​​​ന​​​​​യു​​​​​ടെ മു​​​​​ന്‍ ത​​​​​ല​​​​​വ​​​​​നാ​​​​​യ ഷൗ ​​​​​സി​​​​​ന്‍മി​​​​​ന്‍, ദീ​​​​​ര്‍ഘ​​​​​കാ​​​​​ല ആ​​​​​ണ​​​​​വാ​​​​​യു​​​​​ധ ഗ​​​​​വേ​​​​​ഷ​​​​​ക​​​​​നാ​​​​​യ ലി​​​​​യു കാം​​​​​ഗ്ലി, ചൈ​​​​​ന നാ​​​​​ഷ​​​​​ണ​​​​​ല്‍ ന്യൂ​​​​​ക്ലി​​​​​യ​​​​​ര്‍ കോ​​​റി​​​ന്‍റെ ചീ​​​​​ഫ് എ​​​ൻ​​​ജി​​​നി​​​​​യ​​​​​ര്‍ ലു​​​​​വോ ക്വി ​​​​​എ​​​​​ന്നി​​​​​വ​​​​​രെ​​​​​യാ​​​​​ണ് പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​ത്.

 പി​​​​​രി​​​​​ച്ചു​​​​​വി​​​​​ട​​​​​ലി​​​​​നു​​​​​ള്ള കാ​​​​​ര​​​​​ണം ഇ​​​​​തു​​​​​വ​​​​​രെ പു​​​​​റ​​​​​ത്തു​​​​​ വി​​​​​ട്ടി​​​​​ട്ടി​​​​​ല്ല.

International

തീരുവ വെട്ടി ചൈനയും കാനഡയും

ബെ​​​യ്ജിം​​​ഗ്: ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി ചൈ​​​ന​​​യി​​​ലെ​​​ത്തി പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ വ്യാ​​​പാ​​​ര​​​ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി.

ചൈ​​​നീ​​​സ് ഇ​​​ല​​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു കാ​​​ന​​​ഡ​​​യും ക​​​നേ​​​ഡി​​​യ​​​ൻ ക​​​ടു​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ചൈ​​​ന​​​യും ഇ​​​റ​​​ക്കു​​​മ​​​തിച്ചു​​​ങ്കം വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കും. കാ​​​ന​​​ഡ​​​യി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ​​​യു​​​ടെ കാ​​​ല​​​ത്ത് പ​​​ര​​​സ്പ​​​രം ചു​​​മ​​​ത്തി​​​യ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചുങ്ക​​​ങ്ങ​​​ളാ​​​ണു കു​​​റ​​​യ്ക്കു​​​ക.

49,000 ചൈ​​​നീ​​​സ് ഇ​​​ല‌​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ 6.1% തീ​​​രു​​​വ​​​യി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​നു​​​ള്ള ധാ​​​ര​​​ണ​​​യാ​​​ണ് ഇ​​​ന്ന​​​ലെ​​യു​​​ണ്ടാ​​​യ​​​ത്. ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ​​​യു​​​ടെ കാ​​​ല​​​ത്ത് ചു​​​മ​​​ത്തി​​​യ 100 ശ​​​ത​​​മാ​​​നം ചു​​​ങ്ക​​​മാ​​​ണ് നാ​​​മ​​​മാ​​​ത്ര​​​മാ​​​യി കു​​​റ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നു പ‌​​​ക​​​ര​​​മാ​​​യി കാ​​​ന​​​ഡ​​​യി​​​ലെ ക​​​ടു​​​ക് ചു​​​ങ്കം 15% ആ​​​യി കു​​​റ​​​യ്ക്കാ​​​മെ​​​ന്നു ചൈ​​​ന​​​യും സ​​​മ്മ​​​തി​​​ച്ചു. ട്രൂ​​​ഡോ​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ചൈ​​​ന ക​​​ടു​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ചു​​​ങ്കം 84 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി​​​രു​​​ന്നു.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വ്യാ​​​പാര വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​കൂ​​​ല നി​​​ല​​​പാ​​​ടു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​നം. ഇ​​​ത​​​ിനു മു​​​ന്പ് ക​​​നേ​​​ഡി​​​യ​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി ചൈ​​​ന സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത് 2017ലാ​​​ണ്.

International

"ചൈ​ന​യു​മാ​യി ന​ല്ല ബ​ന്ധം, ​ഷി മ​ഹ​ത്താ​യ രാ​ജ്യ​ത്തി​ന്‍റെ മ​ഹാ​നാ​യ നേ​താ​വ്': ട്രം​പ്

സി​യൂ​ൾ (ദ​ക്ഷി​ണ കൊ​റി​യ): വ്യാ​പാ​ര​സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ദ​ക്ഷി​ണ കൊ​റി​യ​യി​ലാ​യി​രു​ന്നു ഇ​രു നേ​താ​ക്ക​ളു​ടെ​യും കൂ​ടി​ക്കാ​ഴ്ച. ആ​റു​വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ത​ല​വ​ന്മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. ചൈനയുമായി വ്യാപാര കരാറിൽ ധാരണയിലെത്തിയതായി യുഎസ് അറിയിച്ചു.

ചൈ​ന​യു​മാ​യി യു​എ​സി​ന് "ന​ല്ല ബ​ന്ധ'​മാ​ണ് ഉ​ള്ള​തെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റി​നെ "മ​ഹ​ത്താ​യ രാ​ജ്യ​ത്തി​ന്‍റെ മ​ഹാ​നാ​യ നേ​താ​വ്' എ​ന്ന് പ്ര​ശം​സി​ച്ച ട്രം​പ്, ഇ​രു​പ​ക്ഷ​വും ഇ​തി​ന​കം നി​ര​വ​ധി കാ​ര്യ​ങ്ങ​ളി​ൽ ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞു.

"യു​എ​സും ചൈ​ന​യും ഇ​തി​ന​കം ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളി​ൽ യോ​ജി​ച്ചു​ക​ഴി​ഞ്ഞു. ഷി ​ഒ​രു മി​ക​ച്ച രാ​ജ്യ​ത്തി​ന്‍റെ മി​ക​ച്ച നേ​താ​വാ​ണ്, ദീ​ർ​ഘ​കാ​ലം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ല്ല ബ​ന്ധം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. യു​എ​സി​നൊ​പ്പം ചൈ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് ഒ​രു ബ​ഹു​മ​തി​യാ​ണ്.' ട്രം​പ് പ​റ​ഞ്ഞു.

കൂ​ടി​ക്കാ​ഴ്ച​യി​ൽ, പ്ര​ധാ​ന രാ​ജ്യ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ ചൈ​ന​യ്ക്കും യു​എ​സി​നും സം​യു​ക്ത​മാ​യി നി​ര​വ​ധി ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ വ​ഹി​ക്കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ലോ​ക​ത്തി​ന്‍റെ​യും ന​ന്മ​യ്ക്കാ​യി കൂ​ടു​ത​ൽ പ്ര​വ​ർ​ത്തി​ക്കാ​നും ക​ഴി​യു​മെ​ന്ന് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​പ​റ​ഞ്ഞു.

ഏ​ഷ്യ-​പ​സ​ഫി​ക് സാ​ന്പ​ത്തി​ക സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഷി ​ശ​നി​യാ​ഴ്ച​വ​രെ ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ തു​ട​രും. വ്യാ​പാ​ര സം​ഘ​ർ​ഷ​ങ്ങ​ൾ മു​ത​ൽ സാ​ങ്കേ​തി​ക​വി​ദ്യ, നി​ർ​ണാ​യ​ക ധാ​തു​ക്ക​ൾ വ​രെ​യു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ, യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, ഡ്രോ​ണു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണ​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​യ അ​പൂ​ർ​വ ധാ​തു​ക്ക​ളു​ടെ വ്യാ​പാ​ര​ത്തി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന ചൈ​ന, നി​ര​വ​ധി ചൈ​നീ​സ് ക​മ്പ​നി​ക​ളെ വ്യാ​പാ​ര ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്താ​നു​ള്ള വാ​ഷിം​ഗ്ട​ണി​ന്‍റെ തീ​രു​മാ​ന​ത്തി​ന് മ​റു​പ​ടി​യാ​യി ധാ​തു​ക്ക​ളു​ടെ ക​യ​റ്റു​മ​തി നി​യ​ന്ത്രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ സ​ങ്കീ​ർ​ണ​മാ​യി​രു​ന്നു.

ആ​റ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഇ​രു നേ​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. 2019 ൽ ​ജ​പ്പാ​നി​ലെ ഒ​സാ​ക്ക​യി​ൽ ന​ട​ന്ന ജി 20 ​ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​ണ് ഇ​രു​നേ​താ​ക്ക​ളും ക​ണ്ട​ത്.

International

ട്രംപ്-ഷി ഉച്ചകോടി ഇന്ന്; വ്യാപാര കരാറിലേക്ക് ഉറ്റുനോക്കി ലോകം

ബെ​​​യ്ജിം​​​ഗ്: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗും ഇ​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും മാ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന വാ​​​ണി​​​ജ്യ​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​ണു പ്ര​​​തീ​​​ക്ഷ.

കൂ​​​ടി​​​ക്കാ​​​ഴ്ച​​​യു​​​ടെ കാ​​​ര്യം ചൈ​​​ന ഇ​​​ന്ന​​​ലെ​​​യാ​​ണു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ആ​​​ഴ​​​ത്തി​​​ലു​​​ള്ള ച​​​ർ​​​ച്ച ട്രം​​​പും ഷി​​​യും ന​​​ട​​​ത്തു​​​മെ​​​ന്നു ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

ഷി​​​യു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും ഗു​​​ണം ചെ​​​യ്യു​​​ന്ന ക​​​രാ​​​ർ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു ട്രം​​​പ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു. സാ​​​ന്പ​​​ത്തി​​​കശ​​​ക്തി​​​യി​​​ൽ ഒ​​​ന്നും ര​​​ണ്ടും സ്ഥാ​​​ന​​​ത്തു​​​ നി​​​ൽ​​​ക്കു​​​ന്ന ചൈ​​​ന​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള വ്യാ​​പാ​​​ര​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ചു​​​കാ​​​ണാ​​​ൻ‌ വ്യ​​​വ​​​സാ​​​യ, നി​​​ക്ഷേ​​​പ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ട്. ചൈ​​​ന അ​​​ടു​​​ത്തി​​​ടെ അ​​​പൂ​​​ർ​​​വ ധാ​​​തു​​​വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ക​​​യ​​​റ്റു​​​മ​​​തി നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ഏ​​​ഷ്യ-​​​പ​​​സ​​​ഫി​​​ക് സാമ്പ​​ത്തി​​​ക സ​​​ഹ​​​ക​​​ര​​​ണ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി ഇ​​​ന്നെ​​​ത്തു​​​ന്ന ഷി ​​​ചി​​​ൻ​​​പിം​​​ഗ് ശ​​​നി​​​യാ​​​ഴ്ച​​​വ​​​രെ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ തു​​​ട​​​രും.

International

ട്രംപ്-ഷി ഉച്ചകോടി ഇന്ന്

ബെ​​​യ്ജിം​​​ഗ്: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗും ഇ​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും മാ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന വാ​​​ണി​​​ജ്യ​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​ണു പ്ര​​​തീ​​​ക്ഷ.

കൂ​​​ടി​​​ക്കാ​​​ഴ്ച​​​യു​​​ടെ കാ​​​ര്യം ചൈ​​​ന ഇ​​​ന്ന​​​ലെ​​​യാ​​ണു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ആ​​​ഴ​​​ത്തി​​​ലു​​​ള്ള ച​​​ർ​​​ച്ച ട്രം​​​പും ഷി​​​യും ന​​​ട​​​ത്തു​​​മെ​​​ന്നു ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

ഷി​​​യു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും ഗു​​​ണം ചെ​​​യ്യു​​​ന്ന ക​​​രാ​​​ർ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു ട്രം​​​പ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു. സാ​​​ന്പ​​​ത്തി​​​കശ​​​ക്തി​​​യി​​​ൽ ഒ​​​ന്നും ര​​​ണ്ടും സ്ഥാ​​​ന​​​ത്തു​​​ നി​​​ൽ​​​ക്കു​​​ന്ന ചൈ​​​ന​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള വ്യാ​​പാ​​​ര​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ചു​​​കാ​​​ണാ​​​ൻ‌ വ്യ​​​വ​​​സാ​​​യ, നി​​​ക്ഷേ​​​പ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ട്. ചൈ​​​ന അ​​​ടു​​​ത്തി​​​ടെ അ​​​പൂ​​​ർ​​​വ ധാ​​​തു​​​വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ക​​​യ​​​റ്റു​​​മ​​​തി നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ഏ​​​ഷ്യ-​​​പ​​​സ​​​ഫി​​​ക് സാ​​​ന്പ​​​ത്തി​​​ക സ​​​ഹ​​​ക​​​ര​​​ണ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി ഇ​​​ന്നെ​​​ത്തു​​​ന്ന ഷി ​​​ചി​​​ൻ​​​പിം​​​ഗ് ശ​​​നി​​​യാ​​​ഴ്ച​​​വ​​​രെ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ തു​​​ട​​​രും.

International

ട്രം​പ് - ഷി ​ജി​ന്‍​പിം​ഗ് കൂ​ടി​ക്കാ​ഴ്‌​ച; റ​ഷ്യ​യ്‌​ക്കു​ള്ള പി​ന്തു​ണ കു​റ​യ്‌​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് സെ​ല​ൻ​സ്കി

കീ​വ്: റ​ഷ്യ​യ്‌​ക്കു​ള്ള ചൈ​നീ​സ് പി​ന്തു​ണ കു​റ​യ്‌​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ക്രെ​യ്‌​ൻ പ്ര​സി​ഡ​ന്‍റ് വ്ളോ​ഡി​മി​ർ സെ​ല​ൻ​സ്കി. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ന്‍​പിം​ഗി​നു മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ സെ​ല​ൻ​സ്കി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ദ​ക്ഷി​ണ കൊ​റി​യ​യി​ൽ വ്യാ​ഴാ​ഴ്‌‌​ച ഷി ​ജി​ന്‍​പിം​ഗു​മാ​യി ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്‌​ച​യി​ൽ റ​ഷ്യ - യു​ക്രെ​യ്‌​ൻ യു​ദ്ധം ച​ർ​ച്ച ചെ​യ്യാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്ന് ട്രം​പ് സ്ഥി​രീ​ക​രി​ച്ചു. റ​ഷ്യ​യി​ൽ നി​ന്നു​ള്ള ഊ​ർ​ജ സ്രോ​ത​സു​ക​ളു​ടെ വി​ത​ര​ണം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന യു​എ​സ് ന​യ​ത്തെ ത​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​ന്നെ​ന്ന് കീ​വി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സെ​ല​ൻ​സ്കി പ​റ​ഞ്ഞു.

റ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ട് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ക​യും ഇ​ന്ത്യ​യും ചൈ​ന​യും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ഊ​ർ​ജ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത് കു​റ​യ്‌​ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്‌​തി​രു​ന്നു. റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത് യു​ക്രെ​യ്‌‌​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ന് സ​ഹാ​യ​ക​ര​മാ​ണെ​ന്നാ​ണ് യു​എ​സി​ന്‍റെ​യും യു​ക്രെ​യ്‌‌​നി​ന്‍റെ​യും നി​ല​പാ​ട്.

International

ട്രം​പ് - ഷി ​ജി​ൻ​പിം​ഗ് കൂ​ടി​ക്കാ​ഴ്ച അ​ടു​ത്ത​യാ​ഴ്ച

വാ​ഷിം​ഗ്‌‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ടു​ത്ത​യാ​ഴ്ച ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഏ​ഷ്യ​ൻ രാ​ജ്യ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.

വ്യാ​പാ​ര സം​ഘ​ർ​ഷ​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് കൂ​ടി​ക്കാ​ഴ്ച സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വൈ​റ്റ്ഹൗ​സി​ന്‍റെ സ്ഥ​രീ​ക​ര​ണം പു​റ​ത്തു​വ​ന്ന​ത്. ഡോ​ണ​ൾ​ഡ് ട്രം​പ് വെ​ള്ളി​യാ​ഴ്ച രാ​ത്രി മ​ലേ​ഷ്യ​യി​ലേ​ക്ക് പു​റ​പ്പെ​ടു​മെ​ന്നും ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലീ​വി​റ്റ് അ​റി​യി​ച്ചു.

ഏ​ഷ്യ - പ​സ​ഫി​ക് ഉ​ച്ച​ക്കോ​ടി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ശേ​ഷം ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ന്‍​പിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും ക​രോ​ലി​ൻ അ​റി​യി​ച്ചു.

Latest News

Corehub Up